പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിനെ സംബന്ധിച്ച്

പ്രവേശനപരീക്ഷാ കാര്യാലയത്തെക്കുറിച്ച്

വിവിധ ബിരുദബിരുദാന്തര പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷകൾ നടത്തുന്നതിനും മെറിറ്റ്, സംവരണ തത്വങ്ങൾക്കനു സരണമായി അലോട്ട്മെന്റുകൾ നടത്തുന്നതിനുമായി സർക്കാർ ഉത്തരവ് (സാധാ ) നമ്പർ 31/ 83 //ഉ.വി.വ തീയതി 19 .02 .1983 പ്രകാരം 1983 -നാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നിലവിൽ വന്നത്. സെക്രെട്ടറിയേറ്റിലെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ ഓഫീസിൻറെ ഭരണവകുപ്പ്.

ദൗത്യം :

ഈ ഓഫീസിൻറെ പ്രധാന ദൗത്യം വിവിധ ഡിഗ്രി, പിജി കോഴ്സുകളിലേക്ക് പരീക്ഷകളുടെ ഗുണനിലവാരം നിലനിർത്തിയും പ്രവേശന പ്രക്രിയകളിൽ സുതാര്യത ഉറപ്പുവരുത്തിയും പ്രവേശന പരീക്ഷകളും അലോട്ട്മെന്റുകളും നടത്തുക എന്നതാണ്.

കാഴ്ചപ്പാട് :-

ഓരോ അക്കാഡമിക് വർഷവും വിവിധ പ്രൊഫഷണൽ കോഴ്സുകളി ലേക്ക് സുതാര്യമായ പ്രവേശന നടപടികൾ ഉറപ്പുവരുത്തുന്ന കേരള സർക്കാരിൻറെ ഒരു ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് ഈ കാര്യാലയത്തിൻറെ പ്രധാന കാഴച്ചപ്പാട്‌. ക്രമേണ ഈ കാര്യാലയം ശരിയായ ഓൺലൈൻ പരീക്ഷാ മാനേജ്‌മന്റ് സിസ്റ്റം(ഒ.ഇ.എം.എസ്‌) അനുസരിച്ചു ഉപയോക്താക്കൾക്ക് കൂടുതൽ സൗഹാർദ്ദപരവും അധിക സമയം അപഹരി ക്കാത്തതുമായ ഓൺലൈൻ മോഡിലേക്ക് മാറുന്നതുമാണ് .

ഉദ്ദേശ്യങ്ങൾ:

1 . പ്രവേശന പരീക്ഷക്കു അപേക്ഷ ക്ഷണിക്കുന്നത് മുതൽ അലോട്ട്മെന്റ് അവസാനഘട്ടം വരെ വിദ്യാർത്ഥിസൗഹൃദപരവും സുതാര്യവുമായി നിയമ ങ്ങളും കോടതി ഉത്തരവുകളും പാലിച്ചു മുഴുവൻ അഡ്മിഷൻ പ്രക്രിയകളും പൂർത്തീകരിക്കുക.

2 . പരീക്ഷാ നടത്തിപ്പിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സമ്മർദ്ദ മില്ലാതെയും കൂടുതൽ ആത്മവിശ്വാസത്തോടൊപ്പം പരീക്ഷകളുടൊപ്പം അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക.

3. വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ സുതാര്യമായ അലോട്ട്മെന്റ് നടത്തുക.

4 . പരമാവധി അധ്യയന ദിനങ്ങൾ ഓരോ കോഴ്സിനും ലഭിക്കുന്ന തരത്തിൽ അഡ്‌മിഷൻ പ്രക്രിയകൾ സമയബന്ധിതമായ പൂർത്തിയാക്കുക.

5 . എല്ലാ നടപടികളിലും സത്യനിഷ്‌ഠ പുലർത്തുക.

 

ഈ കാര്യാലയം താഴെ പറയുന്ന കോഴ്സുകൾക്ക് പ്രവേശന പരീക്ഷ നടത്തി അലോട്ട്മെന്റ് നടത്തുന്നു.

എഞ്ചിനീയറിംഗ് കോഴ്സുകൾ:

1 . ബാച്‌ലർ ഓഫ് ടെക്നോളജി (ബി.ടെക്)

2 . ബി.ടെക് (അഗ്രിക്കൾചറൽ എഞ്ചിനീയറിംഗ് )

3 .ബി.ടെക് (ഡയറി സയൻസ് & ടെക്നോളജി )

ആർക്കിറ്റെക്റ്റ്ൽ കോഴ്സ് :

ബാച്‌ലർ ഓഫ് ആർക്കിറ്റെക്റ്റ്ൽ (ബി ആർക് )

നഴ്‌സിംഗ് കോഴ്സ് :

എം എസ് സി നഴ്‌സിംഗ്

ഫാർമസി കോഴ്സ് :

1 . ബി.ഫാം (ബാച്‌ലർ ഓഫ് ഫാർമസി)

2 . ബി.ഫാം(ലാറ്റെറൽ എൻട്രി )

നിയമ കോഴ്സുകൾ:

1 . എൽ എൽ .ബി( പഞ്ചവത്സര ഇന്റഗ്രേറ്റഡ് )

2 . എൽ എൽ .ബി( ത്രിവത്സരം )

3. എല്‍.എല്‍.എം.

 

ദേശീയ തല പ്രവേശന പരീക്ഷകളിലെ സ്കോറിനനുസരിച്ചു തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകൾ പ്രകാരം താഴെപ്പറയുന്ന കോഴ്സുകളിലേക്ക് ഈ കാര്യാലയം അലോട്ട്മെന്റുകൾ നടത്തുന്നുണ്ട് .

മെഡിക്കൽ കോഴ്സുകൾ :

1 . ബാച്ചിലർ ഓഫ് മെഡിസിൻ & ബാച്ചിലർ ഓഫ് സർജറി (എം ബി ബി എസ്)

2 . ബാച്ചിലർ ഓഫ് ദന്തൽ സർജറി (ബി ഡി എസ്)

3 . ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ& സർജറി (ബി എ എം എസ്)

4 . ബാച്ചിലർ ഓഫ് സിദ്ധാ മെഡിസിൻ & സർജറി (ബിഎസ് എം എസ്)

5 . ബാച്ചിലർ ഓഫ് ഹോമിയോപ്പതി മെഡിസിൻ & സർജറി (ബി എച്ച്‌ എം എസ്)

6 . ബാച്ചിലർ ഓഫ് യൂനാനി മെഡിസിൻ& സർജറി (ബി യു എം എസ്)

7 . ബിരുദാനന്തര മെഡിസിൻ (പിജിഎം )

8 ബിരുദാനന്തര ദന്തൽ (എം ഡി എസ്)

9 . ബിരുദാനന്തര ആയുർവേദ മെഡിസിൻ (പിജിഎ )

10 . ബിരുദാനന്തര ഹോമിയോപ്പതി മെഡിസിൻ (പിജിഎച്ച്‌ )

11. എം ഫാം.

അലൈഡ് കോഴ്സുകൾ :

1 . ബാച്ചിലർ ഓഫ് സയൻസ്‌ - അഗ്രിക്കൾച്ചർ

2 . ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്

3 . ബാച്ചിലർ ഓഫ് സയൻസ്‌ - ഫോറസ്ട്രി

വെറ്ററിനറി കോഴ്സുകൾ :

ബാച്ചിലർ ഓഫ് വെറ്റിറിനറി സയൻസ്‌ & അനിമൽ ഹസ്ബന്ററി

അഡ്‌മിഷൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിക്കും താത്പര്യപ്രകാര മുള്ള മുൻഗണനക്കനുസരിച്ചു കോഴ്‌സും കോളേജും തെരഞ്ഞെടുക്കാൻ അവസരം നൽകുന്ന ഓപ്ഷൻ സമ്പ്രദായത്തിലൂടെ ഓൺലൈൻ വഴിയുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ (സി എ പി )യാണ് എല്ലാ അലോട്ട്മെൻറു കളിലും സ്വീകരിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറേറ് നടത്തുന്ന പരീക്ഷകളിൽ എഞ്ചിനീയറിങ്ങിൻറെത് ഒഴികെയുള്ളതെല്ലാം ഓൺലൈൻ രീതിയിലാണ് നടക്കുന്നത്. പരീക്ഷ ഷെഡ്യൂൽ, പ്രോസ്പെക്ടസ്, പ്രധാന വിജ്ഞാപനങ്ങൾ എന്നിവയെല്ലാം വെബ്സൈറ്റിൽ യഥാസമയത്തു പ്രസിദ്ധീ കരിക്കാറുണ്ട്.